- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണ്ണ ഗർഭിണിയായ ഭാര്യയുടെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമിച്ച ശേഷം ഇതേ കയറുമായി കാട്ടിൽക്കയറിയ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ ചെയ്തത് കുളമാൻകുഴി ആദിവാസി കുടിയിലെ കണ്ണൻ പീറ്റർ; സ്വയം ജീവനൊടുക്കിയത് വനത്തിലെ തടിവെട്ടിയ കേസിലെ പ്രതി
അടിമാലി; പൂർണ്ണ ഗർഭിണിയായ ഭാര്യയുടെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമിച്ച ശേഷം ഇതേ കയറുമായി കാട്ടിൽക്കയറിയ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെടുന്ന കുളമാൻകുഴി ആദിവാസി കുടിയിലെ കണ്ണൻ പീറ്റർ(28) ആണ് മരിച്ചത്.വനത്തിൽനിന്ന് തടി വെട്ടിയെന്ന കേസിൽ വനംവകുപ്പ് കേസിൽ പ്രതിയാക്കപ്പെട്ട ആളാണ് കണ്ണൻ.
ജാമ്യത്തിലിറങ്ങിയതിനുശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നാണ് വീട്ടുകാർ നൽകുന്ന വിവരം.ഈ മാസം 22-ന് രാത്രി 8.30 തോടെ ഭാര്യ സിനിയുമായി സംസാരിച്ചിരിക്കെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പൊടുന്നനെ കയർ എടുത്തുകൊണ്ടുവന്ന് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
സിനിയുടെ വീട്ടിൽവച്ചായിരുന്നു സംഭവം.ബോധംകെട്ട് വീണ സനി മരിച്ചെന്നുകരുതി കയറുമായി ഇയാൾ സമീപത്തെ വനമേഖലയിലേയ്ക്ക് മുങ്ങുകയായിരുന്നെന്നാണ് വീട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.
വിവരം അറിഞ്ഞ് അടിമാലി പൊലീസും നാട്ടുകാരും പിറ്റേന്ന് മുതൽ മേഖലയിൽ ആകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.ഇന്നലെ ഉച്ചയോടെ ഒഴുവത്തടം ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ജഡം കണ്ടെത്തുകയായിരുന്നു.മൂന്നുദിവസത്തിലേറെ പഴക്കം തോന്നിച്ചിരുന്നു.
ജഡം കാണപ്പെട്ട പ്രദേശത്ത് പൊലീസും നാട്ടുകാരും ചേർന്ന് നേരത്തെ തിരച്ചിൽ നടത്തിയിരുന്നു. ഈയവസരത്തിൽ മൃതദ്ദേഹം കണ്ടെത്താനായിരുന്നില്ല.ഉയരമുള്ള മരത്തിൽ ഏകദേശം 20 അടിയോളം മുകളിലാണ് ഇന്നലെ ജഡം കാണപ്പെട്ടത്.മരം കയറ്റത്തൊഴിലാളിയായിരുന്നു.
ദുർഗന്ധം മൂലം പ്രദേശത്താതെ നീരീക്ഷണം നടത്തിയതിനെത്തുടർന്നാണ് മരത്തിനുമുകളിൽ ജഡം കണ്ടെത്തിയത്.മൃതദ്ദേഹം ഇടുക്കി മൊഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.മകൻ നിഥുൽ.അടിമാലി പൊലീസ് മേൽനടപടി സ്വീകരിച്ചു.
മറുനാടന് മലയാളി ലേഖകന്.