- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വതന്ത്രചിന്തകരുടെ സമ്മേളനമായ എസെൻഷ്യക്ക് ഒരുങ്ങി കണ്ണൂർ
കണ്ണൂർ: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ എസെൻഷ്യ-24 ഫെബ്രുവരി 11 ന് ഞായറാഴ്ച കണ്ണൂർ നായനാർ അക്കാഡമിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു മണിവരെ നടക്കുന്ന പരിപാടിയിൽ പ്രസന്റേഷൻസ്, പാനൽ ഡിസ്കഷൻ, സംവാദങ്ങൾ എന്നിവ നടക്കും.
'മാർക്സിസം മാനവികമോ?' എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ആർഎംപി സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ്, സ്വതന്ത്രചിന്തകൻ അഭിലാഷ് കൃഷ്ണൻ എന്നിവരും, 'ഹിന്ദുത്വ തീവ്രവാദം ഉണ്ടോ' എന്ന വിഷയത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ആർ വി ബാബുവും സ്വതന്ത്രചിന്തകൻ സിദ്ധീഖ് പി.എയും സംവദിക്കും.
'മാധ്യമങ്ങളും ധാർമ്മികതയും' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ഡിസ്കഷനിൽ അഡ്വ. സെബാസ്റ്റ്യൻ പോൾ, എംപി. ബഷീർ, ആർ. സുബാഷ്, പ്രവീൺ രവി എന്നിവരും, 'കരിക്കുലത്തിലുണ്ട് ക്ലാസ് റൂമിൽ ഇല്ല' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ജാൻവി സനൽ, ധന്യഭാസ്കരൻ, സുരേഷ് ചെറൂളി എന്നിവർ സംബന്ധിക്കും.
'പൈതൃക വൈകൃതങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ചന്ദ്രശേഖർ ആർ, ഡോ. സിറിയക് അബി ഫിലിപ്പ് എന്നിവർ പങ്കെടുക്കും. 'റീൽ ബ്രേക്ക്'എന്ന റോസ്റ്റിങ് പരിപാടിയിൽ ഡോ. പ്രവീൺ ഗോപിനാഥ്, ഡോ. ഹരീഷ് കൃഷ്ണൻ, പ്രൊഫ. കാനാ സുരേശൻ എന്നിവർ പങ്കെടുക്കും.
കേരളം വൃദ്ധന്മാരുടെ സ്വന്തം നാട് (ബിജുമോൻ.എസ്പി), ആനന്ദം ആത്മീയത ചില യാഥാർത്ഥ്യങ്ങൾ (അഞ്ജലി ആരവ്), വീണുപോയ മാലാഖ (ഡോ. രാഗേഷ്. ആർ), പാമ്പിൻ കയത്തിലെ ചോരക്കൈകൾ (കൃഷ്ണ പ്രസാദ്), എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകൾ അവതരിപ്പിക്കും. കണ്ണൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുന്ന കണ്ണൂർ, ഡോ. പ്രവീൺ ഗോപിനാഥ്, കനകാമ്പരൻ ശ്രീകണ്ഠാപുരം, റിജിന കനകാമ്പരൻ, ലിജ ജിജേഷ് എന്നിവർ പങ്കെടുത്തു.