- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിനെ നടുക്കി ബന്ധുക്കളായ യുവാക്കളുടെ മുങ്ങി മരണം
കണ്ണൂർ: കണ്ണൂർജില്ലയെ നടുക്കി വിദ്യാർത്ഥികളുടെ മുങ്ങി മരണം. മയ്യിൽ ഇരുവാപ്പുഴനമ്പ്രം പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും.വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ദാരുണ സംഭവം. പാവന്നൂർ ചീരാച്ചേരി കടവിലാണ് അപകടമുണ്ടായത്.
പുഴയുടെ കരയിടിഞ്ഞാണ് യുവാക്കൾ പുഴയിൽ വീണത്. ജോബിൻ ജിത്ത്,അഭിനവ്,നിവേദ് എന്നിവരാണ് മരിച്ചത്. തീരത്തിലൂടെ നടന്നു പോകുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. സി എം എ വിദ്യാർത്ഥിയാണ് നിവേദ്. പോളിടെകിനിക്ക് വിദ്യാർത്ഥിയായാണ് അഭിനവ് .
പ്ലസ്ടു പ്രവേശനം കാത്തിരിക്കുകയാണ് ജോബിൻ ജിത്ത്. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും കരയ്‌ക്കെത്തിച്ച് മയ്യിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മയ്യിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ മാസ്റ്റർ എന്നിവർ അനുശോചിച്ചു.