- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു പേർ മലാശയത്തിൽ സ്വർണം കടത്തിയപ്പോൾ എമർജൻസി ലാമ്പിൽ ഒളിപ്പിച്ച് സ്വർണ ബിസ്കറ്റുകൾ കടത്തി ഷഫീഖ്; വിദേശത്തേക്ക് രേഖകളില്ലാതെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുഎഇ ദിർഹമും പിടികൂടി; കരിപ്പൂരിൽ നാലു കേസുകളിലായി പിടിച്ചത് 2358 ഗ്രാം സ്വർണ മിശ്രിതവും 1499 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകളും
മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ നാലു കേസുകളിലായി 2358 ഗ്രാം സ്വർണ മിശ്രിതവും 1499 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകളും വിദേശ കറൻസിയും പിടികൂടി. കോഴിക്കോട് എയർപോർട്ടിൽ വന്നിറങ്ങിയ രണ്ടു യാത്രക്കാരിൽ നിന്നും 2358 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ കൊണ്ടുവന്നത് കസ്റ്റംസ് കണ്ടെത്തി പിടികൂടി.
ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിച്ചേർന്ന മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടൻ (31), കുവൈറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ കത 894 ഇൽ എത്തിച്ചേർന്ന കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലി എന്നിവർ ശരീരഭാഗങ്ങളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന യഥാക്രമം 1272 ഗ്രാം , 1086 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം 4 വീതം ക്യാപ്സ്യൂളുകൾ ആണ് കസ്റ്റംസ് കണ്ടെത്തി പിടികൂടിയത് .
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽൽ ജിദ്ദയിൽ നിന്നും എത്തിച്ചേർന്ന മലപ്പുറം പൂന്താനം സ്വദേശി ചോലക്കൽ ഷഫീക് എന്ന യാത്രക്കാരനെ ചോദ്യം ചെയ്യുകയും അയാൾ കൊണ്ടുവന്ന ബാഗ് പരിശോധിക്കുകയും ചെയ്തതിലൂടെ എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിൽ 1499 ഗ്രാം തൂക്കം വരുന്നതും 85,74,280 രൂപ വിപണി മൂല്യം ഉള്ളതുമായ 9 സ്വർണ ബിസ്‌ക്കറ്റുകളും കസ്റ്റംസ് കണ്ടെത്തി പിടികൂടി.
മറ്റൊരു കേസിൽ മസ്‌കറ്റിലേക്ക് വിമാനത്തിൽ പോകാനായി എത്തിച്ചേർന്ന കാസറഗോഡ് ജില്ലക്കാരനായ മുഹമ്മദ് അലി നടത്തിൽ (53) എന്ന യാത്രക്കാരനിൽ നിന്നും വിദേശത്തേക്ക് രേഖകളില്ലാതെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 17430 യു.എ.ഇദിർഹം കസ്റ്റംസ് കണ്ടെത്തി പിടികൂടി. സ്വർണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചേക്കുന്ന പ്രവർത്തികളും ഈ നാല് കേസുകളിലും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്