- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിലെത്തിയ എമർജൻസി ലൈറ്റിനുള്ളിലും അരക്കോടിയുടെ സ്വർണം; കണ്ടെടുത്തത് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പുകൊണ്ടുപൊതിഞ്ഞ സ്വർണക്കട്ടികൾ; പിടിയിലായത് പാലക്കാട് കൊടുന്തിരപ്പുള്ളിക്കാരൻ
മലപ്പുറം: എമർജൻസി ലൈറ്റിനുള്ളിൽവച്ച് കടത്തുവാൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം കരിപ്പൂരിൽ കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളം വഴി എമർജൻസി ലൈറ്റിനുള്ളിൽവച്ച് ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.
റിയാദിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാർ അബ്ദുൽ റമീസിൽനിന്നു(30) മാണ് ഈ സ്വർണം പിടികൂടിയത് . റമീസ് കൊണ്ടുവന്ന ബാഗേജ് എക്സ്റേ പരിശോധനയിൽ സംശയകരമായി കാണപ്പെട്ടതിനാൽ അത് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ അതിനുള്ളിലുണ്ടായിരുന്ന ഇമ്പെക്സ് ബ്രാൻഡ് എമർജൻസി ലൈറ്റിനു അസാമാന്യ വലിപ്പം കാണപ്പെട്ടു. അതിനാൽ അത് പൊട്ടിച്ചു വിശദമായി പരിശോധിച്ചപ്പോഴാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പുകൊണ്ടുപൊതിഞ്ഞ സ്വർണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകൾ ലഭിച്ചത്.
ഈ എമർജൻസി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തുവിട്ടതാണെന്നാണ് റമീസ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരുകയാണ്. കഴിഞ്ഞ ദിവസം കരിപ്പൂരിൽ ജീൻസിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച ഒരു കിലോഗ്രാമോളം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും ജീൻസിനുള്ളിലും ആയി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 54 ലക്ഷം രൂപ വില മതിക്കുന്ന ഒരു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഷാർജയിൽനിന്നും എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ മലപ്പുറം വളവന്നൂർ സ്വദേശിയായ അരയാലൻ മുഹമ്മദ് അഫ്‌സലിൽ (23) നിന്നും ആണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 43 ലക്ഷം രൂപ വില മതിക്കുന്ന 849 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. അഫ്‌സൽ തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച മൂന്നു ക്യാപ്‌സുലുകളിൽനിന്നും ആണ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്