- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1.15 കോടിയുടെ സ്വർണവേട്ട: രണ്ടുപേർ കരിപ്പൂരിൽ പിടിയിൽ; കടത്താൻ ശ്രമിച്ചത് ക്യാപ്സൂൾ സ്വർണം; കാരിയർമാരായ റിയാസിന് ടിക്കറ്റിനു പുറമേ 40000 രൂപയും സുഹൈലിന് ടിക്കറ്റടക്കം 60000 രൂപയും പ്രതിഫലം
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിൽ ദുബായിൽനിന്നും കുവൈറ്റിൽനിന്നും എത്തിയ രണ്ടു യാത്രക്കാരിൽനിന്നുമായി ഏകദേശം ഒരു കോടി 15 ലക്ഷം രൂപ വിലമതിക്കുന്ന 2085 ഗ്രാം സ്വർണമിശ്രിതം ശരീരത്തിലുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.
ദുബായിൽനിന്നും എത്തിയ കാസറഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ് പുത്തൂർ ഹംസയിൽ (41) നിന്നും ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 990 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ മൂന്നു ക്യാപ്സൂലുകളും കുവൈറ്റിൽനിന്നും എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ മണ്ണമ്മൽ സുഹൈലിൽ (32) നിന്നും ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന 1095 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂലുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസുകളിൽ യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്.കള്ളക്കടത്തുസംഘം റിയാസിന് ടിക്കറ്റിനു പുറമേ 40000 രൂപയും സുഹൈലിന് ടിക്കറ്റടക്കം 60000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
ജോയിന്റ് കമ്മിഷണർ ഡോ. എസ്. എസ്. ശ്രീജുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എബ്രാഹം കോശി, ടി.എസ്. ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ടി.എൻ. വിജയ, ഫിലിപ്പ് ജോസഫ്, വിമൽകുമാർ ഇൻസ്‌പെക്ടർമാരായ പോരുഷ് റോയൽ, ദുഷ്യന്ത് കുമാർ, ശിവകുമാർ, അക്ഷയ് സിങ്, ഹെഡ് ഹവൽദാർമാരായ എം. കെ.വത്സൻ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്