- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നുപേർ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1.34 കോടിയുടെ സ്വർണം; സ്വർണം ദ്രാവക രൂപത്തിലാക്കി ബലൂൺ പോലുള്ള റബ്ബർ ഷീറ്റിനകത്ത് പൊതിഞ്ഞ് ഒളിപ്പിച്ചു; കരിപ്പൂരിൽ പിടിയിലായവർ കോഴിക്കോട്, മലപ്പുറം സ്വദേശികൾ
മലപ്പുറം: കരിപ്പൂർ വഴി 1.34 കോടിയുടെ സ്വർണം മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച മൂവർ സംഘം അറസ്റ്റിൽ. സ്വർണം ദ്രവാക രൂപത്തിലാക്കി ബലൂൺ പോലുള്ള റബ്ബർ ഷീറ്റിനക്കത്ത് പൊതിഞ്ഞ് ഒളിപ്പിച്ച യാത്രക്കാരായ കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കോഴിക്കോടു നിന്നും രഹസ്യവിവരം ലഭിച്ചെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് മൂന്നുപേരയും പിടികൂടിയത്.
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിൽ എത്തിയ കോഴിക്കോട് വാവാട് സ്വദേശിയിൽ നിന്നും 45.40ലക്ഷം രൂപ വില വരുന്ന 874.300ഗ്രാം സ്വർണവും, കൊടുവള്ളി സ്വദേശിയിൽ നിന്നു 29.74ലക്ഷം രൂപ വില വരുന്ന 572.650ഗ്രാം സ്വർണവും ജിദ്ദയിൽ നിന്ന് ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്ന് 58.20ലക്ഷം രൂപ വില വരുന്ന 1132.400ഗ്രാം സ്വർണവുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
മൂന്നുപേരും മലദ്വാരത്തിൽ ഗൂളികകളുടെ വിവിധ രൂപങ്ങളാക്കിയാണ് കടത്താൻ ശ്രമിച്ചത്. സ്വർണം ദ്രാവക രൂപത്തിലാക്കി ബലൂൺ പോലുള്ള റബ്ബർ ഷീറ്റിനക്കത്ത് പൊതിഞ്ഞും, വൃത്താകൃതിയിലുള്ള സ്വർണരൂപത്തിലാക്കി ഒളിപ്പിച്ചുമാണ് സ്വർണം കടത്തിയത്. സ്വർണം കൊണ്ടുവരുന്ന കാരിയർമാരെ കുറിച്ചുള്ള വ്യക്തമായ വിവരം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവിന് രഹസ്യമായി നേരത്തെ ലഭിച്ചിരുന്നു. ഇതെ തുടർന്നാണു കോഴിക്കോടുനിന്നും സംഘമെത്തി സ്വർണം പിടികൂടിയത്.
അതേ സമയം കരിപ്പൂർ വിമാനത്തവളത്തിൽ ഈ വർഷം ഇതുവരെ മാത്രം കരിപ്പൂരിൽ എയർകസ്റ്റംസ് പിടികൂടിയത് 201 കിലോയുടെ 103 കോടിയുടെ സ്വർണമാണ്. ഓഗസ്റ്റ് മാസം മാത്രം പിടിച്ചത് 11.16 കോടിയുടെ സ്വർണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മാത്രം പിടികൂടിയത് 21 കിലോ 63 ഗ്രാം അനധികൃത സ്വർണ്ണമാണ്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 11 കോടി 16 ലക്ഷം രൂപ വിലരും.
2021 ജനുവരി മുതൽ ഒഗസ്റ്റ് വരെ യുള്ള എട്ടു മാസത്തെ കണക്ക് പരിശോധിക്കുബോൾ ഞെട്ടിക്കുന്ന കണക്കാണ് എയർകസ്റ്റംസ് പുറത്തുവിട്ടത്. വിവിധ രൂപത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തെത്തിക്കാൻ നോക്കിയ 201 കിലോ അനധികൃത സ്വർണമാണ് വിമാനതാവളത്തിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഗർഫ് രാജ്യങ്ങളിൽനിന്നും കരിപ്പൂരിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് അനധികൃത സ്വർണം 90ശതമാനവും പിടികൂടിയത്.
മലദ്വാരത്തിൽ ഒളിപ്പിച്ചും അടി വസ്ത്രത്തിലും വസ്ത്രത്തിലും വിവിധതരത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങളിലും ഒളിപ്പിച്ചു രഹസ്യമായി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പലരും പിടിയിലായത്. ഇങ്ങനെ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ എട്ട് മാസത്തിനുള്ളിൽ 146 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവരിൽ 5 പേരെ റിമാൻഡും ചെയ്തിട്ടുണ്ട്. കസ്റ്റംസിനെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് സ്വർണ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ ശ്രമിക്കുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേ രീതിയിലാണ് സ്വർണ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനുപുറമേ സ്വർണകള്ളകടത്ത് സംഘത്തെ ഒത്താശ ചെയ്ത സംഭവത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് കസ്റ്റംസ് ജീവനക്കാരും ശുചീകരണത്തൊഴിലാളിക്കളും ഈ അടുത്ത കാലത്ത് പിടിയിലായിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്