- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ ക്യാപ്സൂൾ രൂപത്തിൽ ഒളിപ്പിച്ച 808 ഗ്രാം സ്വർണം പിടികൂടി; കൊടുവള്ളി സ്വദേശി സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 808 ഗ്രാം സ്വർണം ക്യാപ്സൂൾ രൂപത്തിൽ കടത്തിയ 29കാരൻ പിടിയിൽ. ഇയാൾ കോഴിക്കോട് സ്വദേശിയാണ്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കൊടുവള്ളി സ്വദേശി ഉസ്മാനാണ് കസ്റ്റംസിന്റെ പിടിയിലായത്. മൂന്ന് ക്യാപ്സൂൾ രൂപത്തിലാക്കി മാറ്റിയ 808 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മിശ്രിത രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമം നടന്നത്. ഇന്ന് പുലർച്ചെ ബഹ്‌റൈനിൽ നിന്നാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്നത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഇയാളെ വിശദമായി പരിശോധിച്ചത്.
ആദ്യഘട്ടത്തിൽ കുറ്റം സമ്മതിക്കാൻ ഉസ്മാൻ തയാറായില്ലെങ്കിലും പിന്നീട് എക്‌സറേ എടുത്തപ്പോഴാണ് രഹസ്യഭാഗങ്ങളിൽ ക്യാപ്‌സൂൾ രൂപത്തിൽ ഇയാൾ സ്വർണം കടത്തിയതായതായി കണ്ടെത്തിയത്. ഇന്നലെ പിടിയിലായ 40കാരനും കടത്തിയത് മലാശയത്തിൽ തന്നെ. സ്വർണം ക്യാപ്സൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് വരുന്ന യാത്രക്കാരെ പിടികൂടുന്നത് ഏറെ പ്രയാസകരമാണ്.
നിലവിൽ, പല സ്വർണക്കടത്തുകാർക്കും, പരിശീശലനം സിദ്ധിച്ചതിനാൽ, മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും സംശയാസപ്ദമായി കാണുന്നവരേയും രഹസ്യവിവരം ലഭിക്കുന്നവരെ പിടികൂടിയും എക്സറേ പരിശാധന നടത്തുമ്പോൾ മാത്രമാണ് സ്വർണം കണ്ടെത്താൻ സാധിക്കുന്നതെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.
അതേ സമയം യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ചു കോഴിക്കോട് വിമാനത്താവളം വഴി പുറത്തെത്തിച്ച സ്വർണം ഇന്നലെ കരിപ്പൂർ പൊലീസുംപിടികൂടിയിരുന്നു. ഇന്നലെ രാവിലെ റിയാദിൽനിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് ഉണ്ണികുളം പൂനൂർ സ്വദേശി വെള്ളേങ്ങോട് ഹാരിസിനെ (40) ആണു പൊലീസ് പിടിച്ചത്. 979.4 ഗ്രാം സ്വർണമിശ്രിതം ലഭിച്ചു. ഇതിൽനിന്നു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു കരിപ്പൂർ സിഐ പി.ഷിബു അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്