- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരുണ്യ ബെനവലന്റ് സ്‌കീമിന് 20 കോടി അനുവദിച്ച; അധികവകയിരുത്തലെന്ന് ധനമന്ത്രി
തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അധിക വകയിരുത്തലായാണ് കൂടുതൽ തുക അനുവദിച്ചത്. നേരത്തെ 30 കോടി രൂപ നൽകിയിരുന്നു. സർക്കാർ എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾക്ക് പദ്ധതി ഗുണഭോക്താക്കളുടെ സൗജന്യ ചികിത്സയ്ക്കായി വരുന്ന ചെലവ് മടക്കിനൽകാൻ തുക വിനിയോഗിക്കും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യിൽ ഉൾപ്പെടാത്തതും വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളതുമായ കുടുംബങ്ങളാണ് കെബിഎഫ് ഗുണഭോക്താക്കൾ. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപവരെ ചികിത്സാ ധനസഹായം ലഭിക്കും. വൃക്ക മാറ്റിവയ്ക്കലിന് വിധേയരാകുന്നവർക്ക് മൂന്നുലക്ഷം രൂപയും നൽകും. നിലവിൽ അറുനൂറിലേറെ ആശുപത്രികളിലാണ് കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സ സൗകര്യമുള്ളത്.
Next Story




