- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു
കാസർകോട്: കാസർകോട് പള്ളിക്കരയിൽ ട്രെയിനിൽനിന്ന് വീണ് യുവതി മരിച്ചു. വയനാട് കൽപ്പറ്റ കാവുംമന്ദം മഞ്ജുമലയിൽ വീട്ടിൽ എവി ജോസഫിന്റെ മകൾ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെയാണ് അപകടം നടന്നതെന്ന് കരുതുന്നു.
പള്ളിക്കര മാസ്തിഗുഡ്ഡയിൽ പാളത്തിൽ വീണുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ബേക്കൽ ഭാഗത്ത് പാളത്തിൽ ഒരാൾ വീണു കിടക്കുന്നതായി മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി 10 മണിയോടെ റെയിൽവേ പൊലീസ് അറിയിച്ചതിനെ തുടർന്ന് ബേക്കൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
Next Story