- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴക്കൂട്ടത്തെ ബിയർ പാർലറിലെ വധശ്രമ കേസിൽ രണ്ടാം പ്രതിക്കും ജാമ്യമില്ല
തിരുവനന്തപുരം: കഴക്കൂട്ടം ടിവി എം ബിയർ പാർലറിൽ പിറന്നാൾ ആഘോഷത്തിനിടെ നടന്ന കത്തിക്കുത്തിൽ 2 പേർക്ക് ശ്വാസകോശത്തിനും കരളിനും ക്ഷതമേൽക്കുകയും മറ്റു 3 പേർക്ക് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത വധശ്രമ കേസിൽ രണ്ടാം പ്രതി ഷമീമിന് ജാമ്യമില്ല. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി. രാജേഷ് ആണ് ജാമ്യ ഹർജി തള്ളിയത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിയെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ വീണ്ടും സമാന സ്വഭാവമുള്ള സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുവെന്നും നാട്ടിൽ സമാധാന അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിച്ചു അക്രമ സംഭവങ്ങളുണ്ടായി ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുമെന്നും ജനങ്ങളുടെ സമാധാന ജീവിതം അപകടത്തിലാവുമെന്നും ജാമ്യത്തെ എതിർത്ത് കോടതിയിൽ സമർപ്പിച്ച കഴക്കൂട്ടം പൊലീസ്' റിപ്പോർട്ടിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് കോടതിയുത്തരവ്.
പൊലീസ് റിപ്പോർട്ടിനെ അഡീ. പ്രോസിക്യൂട്ടർ എൻ. സി. പ്രിയനും പിൻതാങ്ങിയിരുന്നു. . ജാമ്യ ഹർജിക്കാനായ രണ്ടാം പ്രതി ഷമീം (34) , ജിനോ (24) , അനസ് (22) എന്നിവർ ഏപ്രിൽ 22 മുതൽ റിമാന്റിൽ കഴിയുകയാണ്. 2021ൽ ചിറയിൻകീഴ് നടന്ന കൊലക്കേസ് പ്രതി ചിറയിൻകീഴ് സ്വദേശി ജിം ട്രെയിനർ കൂടിയായ ശ്രീക്കുട്ടൻ എന്ന അഭിജിത്താണ് കത്തിക്കുത്ത് നടത്തിയ ഒന്നാം പ്രതി. ഇയാൾ പൊലീസെത്തും മുമ്പ് കൃത്യ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.
lരാത്രി ബിയർ പാർലറിൽ നടന്ന ജന്മദിനാഘോഷം അക്രമാസക്തമായതിനെ തുടർന്ന് അഞ്ച് പേർക്ക് കുത്തേൽക്കുകയായിരുന്നു.
ശ്രീകാര്യം സ്വദേശികളായ ശാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഏപ്രിൽ 20 ന് രാത്രി 11 മണിക്കാണ് കേസിനാധാരമായ സംഭവം നടന്നത്. ശ്വാസകോശത്തിനും കരളിനും ക്ഷതമേറ്റ ശാലുവും സൂരജും ഗുരുതരാവസ്ഥയിലാണ്. ഇരുവരും അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരായി, ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഷമീം (34) , ജിനോ (24) , അനസ് (22) എന്നിവരുൾപ്പെടെ 6 പേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.