- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള എൻജിനീയറിങ്, ഫാർമസി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 50,858 പേർക്ക് യോഗ്യത, വിശ്വനാഥ് ആനന്ദിന് ഒന്നാം റാങ്ക്
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 77,005 വിദ്യാർത്ഥികളിൽ 58,870 പേർ യോഗ്യത നേടി. ഇതിൽ 50,858 പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കി സ്വദേശിയായ വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു, കൊല്ലം സ്വദേശി നവജോത് കൃഷ്ണൻ എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാർ. നാലാം റാങ്ക്- ആൻ മേരി ( തൃശൂർ), അഞ്ചാം റാങ്ക്- അനുപം ജോയ് ( വയനാട്)
ആദ്യ അയ്യായിരം റാങ്കിൽ 2215 പേർ സംസ്ഥാന സിലബസിൽ നിന്നുള്ളവരാണ്. 2568 പേർ കേന്ദ്ര സിലബസിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ നാലിന് 343 പരീക്ഷാകേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഓഗസ്റ്റ് നാലിന് സ്കോർ പ്രഖ്യാപിച്ചു.
36,766 പെൺകുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 29,126 പേർ യോഗ്യത നേടി. 24, 834 പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു. 40,239 ആൺകുട്ടികളാണ് പരീക്ഷ എഴുതിയത്. 29,444 പേർ യോഗ്യത നേടി. 26,024 പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു.