- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിഗ്ഗിയും സൊമോറ്റോയും വേണ്ട; കുട്ടികൾക്ക് വീട്ടിൽ രുചികരമായ ഭക്ഷണം പാകം ചെയ്തു കൊടുക്കൂ: അമ്മമാരോട് കോടതി
കൊച്ചി: സ്വിഗ്ഗിയും സൊമോറ്റോയും വഴി രക്ഷിതാക്കൾ ഭക്ഷണം റസ്റ്റാറന്റുകളിൽ നിന്ന് ഓർഡർ ചെയ്ത് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. പോർണോഗ്രഫിയെ കുറിച്ചുള്ള കേസ് പരിഗണിക്കവെയാണ്, ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കുട്ടികൾക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകേണ്ട ആവശ്യകതയെ കുറിച്ച് ഓർമ്മപ്പെടുത്തിയത്.
മൊബൈൽ ഫോണിൽ വഴിയരികിൽ പോൺ വിഡിയോ കണ്ടതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത കേസാണ് കോടതി പരിഗണിച്ചത്. സ്വകാര്യമായി പോ?ർണോഗ്രഫി കാണുന്നത് കുറ്റകരമല്ലെന്നും മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോഴാണ് കുറ്റമാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളെ കുറച്ചു സമയം രക്ഷിതാക്കൾ പുറത്ത് കളിക്കാൻ വിടണമെന്നും അവർക്കായി മൊബൈൽ ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിന് പകരം അമ്മമാർ രുചികരമായ ഭക്ഷണം പാകം ചെയ്ത് നൽകുകയാണ് വേണ്ടതെന്നും കോടതി ഉപദേശിച്ചു. കളിച്ചു തളർന്നു വരുന്ന കുട്ടികൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ മാസ്മരിക രുചി അറിഞ്ഞു വളരണമെന്നും ഹൈക്കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ