കൊച്ചി; പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുനൽകണമെന്ന ആവശ്യവുമായി സ്വവാർഗ പങ്കാളി ജെബിൻ നൽകിയ ഹർജിയിൽ ഇൻക്വിസ്റ്റ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും നാളെ ഹാജരാക്കുന്നതിനായി ഹൈക്കോടതിയുടെ നിർദ്ദേശം.നാളെ മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായം അറിയിക്കണം.ഇതിന് ശേഷമായിരിക്കും മൃതദേഹം വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മൃതദേഹം വിട്ടുനൽകാത്തത് ബില്ലടയ്ക്കാത്തതുകൊണ്ടെണെന്ന ഹർജിക്കാരന്റഎ വാദം ആശുപത്രി അധികൃതർ നിഷേധിച്ചു.

ഹർജി നാളെ ഉച്ചയ്ക്ക് 1.45 നായിരിക്കും കോടതി വീണ്ടും പരിഗണിക്കുക. മരിച്ചയാളും ഹർജിക്കാരനും തമ്മിലുള്ള ബന്ധം തെളിക്കുന്നതിനായുള്ള തെളിവുകൾ നാളഎ ഹാജരാക്കുന്നതിനായി അഭിഭാഷകൻ അറിയിച്ചു.മനുവിന്റെ മൃതദേഹമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയ്ൽ സൂക്ഷിച്ചിരിക്കുന്നത്.