- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് മക്കളെയും കൂട്ടി കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ അമ്മയുടെ ശ്രമം; രക്ഷപെടുത്തി പൊലീസ്
കോഴിക്കോട്: കടലിൽച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റ്യാടി സ്വദേശിനിയായ അമ്മയെയും മൂന്നുമക്കളെയും ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവന്നത് കേരള പൊലീസിന്റെ ഇടപെടൽ. കോഴിക്കോട് കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലാണ് മൂന്ന് ജീവനുകൾ രക്ഷിച്ചത്.
പാറപ്പള്ളിക്കു സമീപത്ത് മക്കളോടൊപ്പം കടലിൽച്ചാടി ജീവനൊടുക്കാനായിരുന്നു അമ്മയുടെ ശ്രമം. ഈ ശ്രമം പൊലീസിന്റെ ഇടപെടലോടെയാണ് പരാജിയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്‌കൂളിൽ കൈക്കുഞ്ഞുമായെത്തിയ അമ്മ മറ്റു രണ്ടു കുഞ്ഞുങ്ങളെയും സ്‌കൂൾ ബാഗ് എടുക്കാതെ വിളിച്ചുകൊണ്ടു പോയതിൽ അസ്വാഭാവികത തോന്നിയ അദ്ധ്യാപകർ ആ വിവരം കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
കുറ്റ്യാടി പൊലീസ് അമ്മയുടെ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചശേഷം കൊയിലാണ്ടി മന്ദമംഗലം പരിസരത്ത് അവർ ഉള്ളതായി മനസ്സിലാക്കി. ഉടൻ തന്നെ കൊയിലാണ്ടി പൊലീസിന് വിവരം കൈമാറി. വിവരം ലഭിച്ചയുടൻ കൊയിലാണ്ടി പൊലീസ് മന്ദമംഗലം ഭാഗത്തേയ്ക്ക് പുറപ്പെട്ടു.
എന്നാൽ, വീണ്ടും ലൊക്കേഷൻ പരിശോധിച്ചപ്പോൾ പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കൊയിലാണ്ടി പൊലീസും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിൽ എത്തി. തുടർന്ന് അമ്മയെയും മക്കളെയും അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. അവർക്ക് ആവശ്യമായ കൗൺസിലിങ് നൽകിയ ശേഷം വീട്ടിൽ എത്തിച്ചതായി കേരള പൊലീസ് ഫേസ്‌ബുക്കിൽ കുറിച്ചു.