- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എകെജി സെന്ററാണ് ഭരണസിരാകേന്ദ്രം; പാർട്ടി സെക്രട്ടറി അഴിമതിക്ക് കുട പിടിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സ്ഥാനം ഒഴിയും വരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. നാണവും മാനവും ഉണ്ടെങ്കിൽ ആര്യ രാജേന്ദ്രൻ രാജി വെച്ച് ഒഴിയണമെന്നും എം പി പറഞ്ഞു. നഗരസഭയിലേക്കുള്ള മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാർട്ടി സഖാക്കൾക്ക് ഉദ്യോഗം കൊടുത്ത് ഈ കോർപ്പറേഷനെ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി ഓഫീസാക്കാൻ ശ്രമിക്കുന്ന മേയർ കോർപ്പറേഷന് അപമാനമാണ്. പാർട്ടി സെക്രട്ടറി തന്നെ അഴിമതിക്ക് കുട പിടിക്കുകയാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റോ കോർപ്പറേഷനോ ഒന്നുമല്ല ഇവിടെ ഭരിക്കുന്നത്. എകെജി സെന്ററാണ് ഭരണസിരാ കേന്ദ്രം. എകെജി സെന്ററിൽ നിന്നും കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് മന്ത്രിമാരും മേയർമാരുമെല്ലാം മുനിസിപ്പൽ ചെയർമാന്മാരും ഇവിടെ ഭരിക്കുന്നത്. മേയറെ താഴെയിറക്കി ഈ ഭരണം അവസാനിപ്പിക്കണം,' കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
കെ സുധാകരൻ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച കാര്യം തനിക്ക് അറിയില്ലെന്നും എം പി പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള വിവരം മാത്രമേ തനിക്കും അറിയുകയുള്ളു. സംഘപരിവാറിന് എതിരായ നിലപാടിൽ വെള്ളം ചേർക്കാൻ ഒരിക്കലും കോൺഗ്രസ് തയ്യാറാവില്ല. സുധാകരൻ സ്ഥാനം ഒഴിയണോ എന്നത് പാർട്ടി നേതൃത്വം തീരുമാനിക്കേണ്ടത് ആണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ