- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി സർക്കാർ ജനാധിപത്യ അവകാശം തടയുന്നു; കൊടിക്കുന്നിൽ സുരേഷ്
ന്യൂഡൽഹി: ലോക്സഭയിലെ മുതിർന്ന അംഗമായിട്ടും പ്രോടേം സ്പീക്കറായി പരിഗണിക്കാതിരുന്ന സംഭവത്തിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. പാർലമന്ററി ജനാധിപത്യത്തിന് കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണിതെന്ന് കൊടിക്കുന്നിൽ പ്രതികരിച്ചു. ലോക്സഭയിലെ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു. ബിജെപി സർക്കാർ ജനാധിപത്യ അവകാശം തടയുകയാണ്. ലോക്സഭയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടായിട്ടില്ല.
പാർലമെന്റ് നടപടികൾ മോദി സർക്കാർ അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കുകയാണ്. പ്രതിപക്ഷത്തെ അവഗണിക്കുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയുമാണ് കഴിഞ്ഞ രണ്ട് സർക്കാരുകളുടെ കാലത്തും ബിജെപി ചെയ്തത്. അന്നവർക്ക് പാർലമെന്റിൽ മൃഗീയമായ ഭൂരിപക്ഷം ഉണ്ടായിരുന്നു.
എന്നാൽ സഖ്യകക്ഷികളുടെ സഹായത്തോടെ ഭരിക്കുമ്പോഴും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കൊടിക്കുന്നിൽ പറഞ്ഞു.