- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓയൂരിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു; രണ്ട് മക്കൾ ചികിത്സയിൽ
കൊല്ലം: ഓയൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ ചികിത്സയിൽ കഴിയവേ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടിൽ വിനോദ് കുമാർ(42) ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാത്രിയാണ് വിനോദ് കുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
വിനോദിന്റെ മക്കളായ മിഥുൻ (18) വിസ്മയ (14) എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മക്കൾക്കൊപ്പം ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വിനോദ് തീകൊളുത്തിയെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാ ശ്രമം തടയാൻ ശ്രമിച്ചതിനിടെ കുട്ടികൾക്ക് പൊള്ളലേറ്റതാണോ എന്ന കാര്യത്തിലും സംശയമുണ്ട്. മരണകാരണം ഇതുവരെ വ്യക്തമല്ല.
Next Story