- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊരട്ടിയൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിചിരുന്ന ദമ്പതികളിൽ ഭാര്യ മരിച്ചു; തീ പിടിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ പൊലീസ്
തൃശൂർ: പൊള്ളലേറ്റ് ചികിത്സയിൽ കഴിചിരുന്ന ദമ്പതികളിൽ ഒരാൾ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെർലി (54) ആണ് മരിച്ചത്. ഭർത്താവ് ദേവസി (68) ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. തീ പിടുത്തമുണ്ടായതിനു കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയർന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇരുവരും. ഇതിനിടെയാണ് ഷെർലി മരിച്ചത്. കൊരട്ടി പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. കറുകുറ്റി സെന്റ് തോമസ് യുപി സ്കൂൾ അദ്ധ്യാപികയായിരുന്ന ഷെർലി, ഏതാനും വർഷം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. ദേവസി ടാക്സി ഡ്രൈവറാണ്. രണ്ട് മക്കളാണ് ഇവർക്കുള്ളത്.
മറുനാടന് മലയാളി ബ്യൂറോ