- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി നേതൃയോഗം മെയ് 4ന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ കെപിസിസി നേതൃയോഗം മെയ് 4ന് രാവിലെ 10.30 ന് ഇന്ദിരാഭാവനിൽ ചേരുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു. ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ അധ്യക്ഷത വഹിക്കും.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലോക്സഭയിലേക്കു മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.
നാടകം ഉദ്ഘാടനം
തിരുവനന്തപുരംഃ സാഹിതി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന 'വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചൂട്ടുകളിക്കാരന്റെ മകൾ' എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനവും ഹേമന്ത് കുമാറിന്റെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി' എന്ന നാടകത്തിന്റെ പുസ്തക പ്രകാശനവും മെയ് ഒന്നിന് വൈകുന്നേരം 5.30ന് പാലാരിവട്ടം കെസിബിസി ഓഡിറ്റോറിയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നിർവഹിക്കും.
കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ, സിബി മലയിൽ, സിആർ മഹേഷ് എംഎൽഎ, ഹേമന്ത് കുമാർ, ഫാ സിബു വർഗീസ് ഇരിമ്പിനിക്കൽ, ജിജി ജോഗി തുടങ്ങിയവർ പങ്കെടുക്കും.