- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്ക് വരുമാനാടിസ്ഥാനത്തിൽ മാത്രം കൺസെഷൻ നൽകാൻ കെ എസ് ആർ ടി സി; ആദായനികുതിയും ജി എസ് ടിയും നൽകുന്നവരുടെ മക്കൾക്ക് ഇനി യാത്രാസൗജന്യമുണ്ടാവില്ല
കൊല്ലം: വിദ്യാർത്ഥികൾക്ക് വരുമാനാടിസ്ഥാനത്തിൽമാത്രം കൺസെഷൻ നൽകാൻ കെ.എസ്.ആർ.ടി.സി. തീരുമാനം. ആദായനികുതി, ജി.എസ്.ടി. എന്നിവ നൽകുന്നവരുടെ മക്കൾക്ക് ഇനി യാത്രാസൗജന്യമുണ്ടാവില്ല. കൺസെഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയും നിശ്ചയിച്ചിട്ടുണ്ട്. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പുതന്നെ ഇതിനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചു.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും സ്‌പെഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്നവർക്കും നിലവിലെ രീതിയിൽ കൺസെഷൻ തുടർന്നും നൽകും. സ്വാശ്രയ കോളേജുകൾ, സ്വകാര്യ-അൺ-എയ്ഡഡ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികൾക്കും ആനുകൂല്യം നൽകും.
ആദായനികുതി, ജി.എസ്.ടി. എന്നിവ നൽകുന്നവരുടെ മക്കൾക്കൊഴികെ സർക്കാർ-അർധസർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മുഴുവൻ കുട്ടികൾക്കും യാത്രാസൗജന്യം ലഭിക്കും.
Next Story