- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്‌പെഷൽ കെ.എസ്.ആർ.ടി.സി സർവിസ്: 30 ശതമാനം അധികനിരക്ക് ഈടാക്കുന്നതിൽ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തുന്നതിന് അധിക തുക ഈടാക്കുന്നതിൽ വിശദീകരണം തേടി ഹൈക്കോടതി. കെ.എസ്.ആർ.ടിയുടെ ശബരിമല സ്‌പെഷൽ ബസ് സർവിസുകൾക്ക് 30 ശതമാനം അധികനിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
റോഡുകളെ മലമ്പാതകളായി വിജ്ഞാപനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളടക്കം വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് . വിശദീകരണത്തിനായി കെ.എസ്.ആർ.ടി.സിക്ക് രണ്ടാഴ്ച അനുവദിച്ചു.
ശബരിമല സർവിസുകൾക്ക് സാധാരണ നിരക്കിനേക്കാൾ വർധിച്ച യാത്രക്കൂലിയാണെന്ന മാധ്യമവാർത്തകളെത്തുടർന്നാണ് ഹരജി ഹൈക്കോടതി സ്വമേധയാ സ്വീകരിച്ചത്. മലമ്പാതയിലൂടെ സർവിസ് നടത്തുന്നതിനാലാണ് അധികനിരക്ക് വാങ്ങുന്നതെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയിരുന്നു. ഹരജി വീണ്ടും ഒക്ടോബർ 27ന് പരിഗണിക്കും.