- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; അപകടമൊഴിവായത് തലനാരിഴയ്ക്ക്
ഇടുക്കി: വണ്ടിപ്പെരിയാറിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി. അമ്പത്തിയാറാം മൈലിൽ അയ്യപ്പ കോളജിന് സമീപം നിയന്ത്രണം വിട്ട ബസ് , റോഡിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് നിന്നത്. വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ തൊട്ടുമുകളിലാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കുമളിയിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്. ബസിൽ ഏഴുയാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.ഇവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Next Story




