- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്ക് മറിഞ്ഞു; ഞായറാഴ്ചയായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറവായതിനാൽ വൻദുരന്തം ഒഴിവായി; കൊണ്ടോട്ടി നഗര മധ്യത്തിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കൊണ്ടോട്ടി: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് തങ്ങൾസ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.
നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്കാണ് മറിഞ്ഞത്. ഞായറാഴ്ചയായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറവായതിനാൽ വൻദുരന്തം ഒഴിവായി. ബസിലും യാത്രക്കാർ കുറവായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
Next Story