- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത കണ്ടക്ടർക്ക് ഇനി പാന്റ്സും ഷർട്ടും ധരിക്കാം; ഓവർകോട്ട് നിർബന്ധം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാർക്ക് യൂനിഫോമായി പാന്റ്‌സും ഷർട്ടും ഉപയോഗിക്കാൻ അനുമതി. യൂനിഫോം പരിഷ്‌കരിച്ചപ്പോൾ കാക്കി ചുരിദാറും ഓവർകോട്ടുമാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ മാറ്റംവരുത്തിയാണ് തീരുമാനം.
ബസിലെ ജോലിക്ക് ചുരിദാറിനേക്കാൾ പാന്റ്സും ഷർട്ടുമാണ് അനുയോജ്യമെന്ന് ചൂണ്ടിക്കാട്ടി വനിത ജീവനക്കാർ സി.എം.ഡിക്ക് നിവേദനം നൽകിയിരുന്നു. വനിത കണ്ടക്ടർമാർക്ക് ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറങ്ങി. താൽപര്യമുള്ളവർക്ക് യൂനിഫോമായി പാന്റും ഷർട്ടും ഉപയോഗിക്കാം. ഓവർകോട്ട് നിർബന്ധമാണ്.
Next Story