- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസിനകത്ത് വച്ച് കയറിപ്പിടിച്ച ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെൺകുട്ടി
കോഴിക്കോട്: കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. അതിക്രമം നടത്തിയ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മൽ അൻവർ എന്നയാളാണ് പിടിയിലായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആർടിസി ബസിൽ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവർ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story