- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം കിട്ടിയില്ല, പെട്രോൾ അടിക്കാൻ പോലും പണമില്ല; കൂലിപ്പണിയെടുക്കാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ
ചാലക്കുടി: ശമ്പളം ലഭിക്കാത്തതിനാൽ കൂലി പണിയെടുക്കാൻ അവധി ചോദിച്ച് കെ.എസ്.ആർ.ടി.സി. െ്രെഡവർ. ചാലക്കുടി ഡിപ്പോയിലെ െ്രെഡവറായ എം.സി. അജുവാണ് കൂലി പണിയെടുക്കാൻ അവധി നൽകണമെന്ന അപേക്ഷയുമായി അവധിക്കായി കത്ത് നൽകിയത്. കെഎസ്ആർടിസിയിലെ ശമ്പളം പ്രശ്നം രൂക്ഷമായതിന് പിന്നാലെയാണ് ഡ്രൈവർ അപേക്ഷയുമായി രംഗത്തുവന്നത്.
ശമ്പളം ലഭിക്കാത്തതിനാൽ പെട്രോൾ അടിക്കാൻ പോലും കൈയിൽ പണമില്ലെന്നും അതിനാൽ ഡ്യൂട്ടിക്ക് വരാൻ കഴിയാത്ത അവസ്ഥയാണെന്നും കത്തിൽ പറയുന്നു. അതിനാൽ ചെലവിനുള്ള പണം കണ്ടെത്താൻ കൂലി പണിക്ക് പോകാനൊരുങ്ങുകയാണെന്നും അതിനായി മൂന്നു ദിവസത്തെ അവധി നൽകണമെന്നുമാണ് അജുവിന്റെ ആവശ്യം.
കൃത്യമായി ശമ്പളം കിട്ടാത്തതിലുള്ള പ്രതിഷേധ സൂചകമായാണ് താൻ ഈ കത്തെഴുതിയതെന്നും അവധി കത്ത് പിന്നീട് തിരിച്ചു വാങ്ങിയെന്നും അജു പറയുന്നു. ഗതികേട് കൊണ്ടാണ് ഇങ്ങനെ ഒരു പ്രതിഷേധം നടത്തി വന്നതെന്നും അജു കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്