- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാനറിനെ ചൊല്ലിയുണ്ടായ തർക്കം ഏറ്റുമുട്ടലിലേക്കെത്തി; പിന്നെ നടന്നത് കൂട്ടയടി; കോഴിക്കോട്ട് ലോ കോളേജിലെ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തിൽ പെൺകുട്ടികൾക്കടക്കം നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കോഴിക്കോട്:കോളേജിനുള്ളിൽ ബാനർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ എസ് എഫ് ഐ - കെ എസ് യു ഏറ്റുമുട്ടലിൽ കലാശിച്ചു.ബാനറിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് കൂട്ടയടിയായി മാറിയത്.കയ്യാങ്കളിയെ തുടർന്ന് പെൺകുട്ടികളുൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളേജിലെ സ്റ്റേജിൽ സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ഒടുവിൽ പൊലീസെത്തിയതിനു ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്.പരുക്കേറ്റ ആറ് പ്രവർത്തകരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു. എസ് എഫ് ഐ പ്രവർത്തകർക്കും പരിക്കേറ്റിണ്ടെന്ന് നേതാക്കൾ പറഞ്ഞു. കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി സ്റ്റേജിൽ ബാനറുകൾ സ്ഥാപിച്ചിരുന്നു.ഈ ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ