- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം ഓടിച്ചയാൾ കസ്റ്റഡിയിൽ; അപകടം അറിഞ്ഞില്ലെന്ന് മൊഴി
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ കുട്ടിയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ കാർ കണ്ടെത്തി. കങ്ങരപ്പടിയിൽ നിന്നും പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കാറിന്റെ നമ്പർ പ്ലേറ്റ് മനസ്സിലാക്കിയാണ് കാറുടമയെ തിരിച്ചറിഞ്ഞത്.
ഇന്നലെയാണ് ഓട്ടോയിൽ നിന്നും വീണ ഏഴു വയസ്സുകാരനെ പിന്നാലെ വന്ന കാർ ഇടിച്ചത്. കുട്ടിയെ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോകുകയായിരുന്നു. കലൂർ സ്വദേശി മഞ്ജു തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. വാഹനം ഓടിച്ചത് താനല്ലെന്നാണ് മഞ്ജു പൊലീസിനെ അറിയിച്ചത്. വാഹന ഉടമയുടെ ബന്ധുവാണ് കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസിന് മൊഴി നൽകിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞില്ലെന്ന് ഇയാൾ മൊഴി നൽകി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലാണ്. അച്ഛൻ ഓടിച്ചിരുന്ന ഓട്ടോയിൽ സഹോദരിക്കൊപ്പം പിന്നിൽ ഇരിക്കുകയായിരുന്നു കുട്ടി. ഓട്ടോയുടെ വാതിൽ അപ്രതീക്ഷിതമായി തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഇതാണ് അപകടമുണ്ടാക്കിയത്.