- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മംഗെഫ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ സഹായധനം
കുവൈത്ത് സിറ്റി: കുവൈറ്റിലെ മംഗെഫ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ സഹായധനം പ്രഖ്യാപിച്ചു. പന്ത്രണ്ടര ലക്ഷം ഇന്ത്യൻ രൂപ അഥവാ അയ്യായിരത്തോളം കുവൈത്തി ദിനാർ വീതം ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് നൽകും.
കഴിഞ്ഞ ബുധനാഴ്ചയാണ്, മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിൽ അഗ്‌നിബാധയുണ്ടായത്. 25 മലയാളികൾ ഉൾപ്പെടെ അൻപത് പേർക്കായിരുന്നു അന്ന് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് അന്ന് കുവൈത്ത് ഭരണാധികാരി അറിയിച്ചിരുന്നു. ഇപ്പോഴാണ് അത് എത്ര തുക വരും എന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത വരുന്നത്.
കുവൈത്തിലെ പ്രാദേശിക അറബ് മാധ്യമങ്ങളാണ് സാമ്പത്തികസഹായം നൽകുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകിയിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യൻ എംബസി വഴിയായിരിക്കും ധനസഹായം കൈമാറുക.