തൊടുപുഴ: കോൺഗ്രസ് നേതാവ് മാത്യുകുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാൽ റിസോർട്ട് ഭൂമിയിലെ അധിക സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി റവന്യൂ വകുപ്പ്. ആധാരത്തിൽ ഉള്ളതിനേക്കാൾ അധികം ഭൂമിയുണ്ടെന്ന് അറിഞ്ഞുതന്നെയാണ് മാത്യു കുഴൽനാടൻ ഈ ഭൂമി വാങ്ങിയതെന്നാണ് വിജിലൻസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് അതിവേഗ നടപടികൾ.

തുടർ നടപടികളുമായി വിജിലൻസും മുന്നോട്ട് പോകും. 50 സെന്റ് സർക്കാർ പുറന്‌പോക്ക് മാത്യു കുഴൽനാടന്റെ കൈവശമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2008 മുതൽ മിച്ചഭൂമി കേസിൽ ഉൾപ്പെട്ടതിനാൽ രജിസ്‌ട്രേഷൻ നടത്തരുതെന്ന് ജില്ലാകളക്ടർ ഉത്തരവിട്ട സ്ഥലമാണ് വാങ്ങിയതെന്നാണ് കണ്ടെത്തൽ.