- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാകാന്‍ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം; 5 സെന്റ് സ്ഥലം വാങ്ങി നല്‍കും
കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘവും. എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുള്ള സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായാണ് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം മുന്നോട്ട് വന്നത്.
കല്പറ്റ പൊലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പൊലീസ് സ്റ്റേഷനിലെ ബിന്‍സിയ നസ്റിന്, കോഴിക്കോട് സിറ്റിയിലെ ശിഹാബുദ്ദീന് എന്നിവരുടെ വീടും സ്ഥലവുമാണ് ഉരുള്‍ പൊട്ടലില്‍ നഷ്ടപ്പെട്ടത്. മൂന്നുപേര്‍ക്കും പുതിയ വീട് വെക്കുന്നതിന് വയനാട് ജില്ലയില്‍ അഞ്ച് സെന്റ് സ്ഥലം വീതം വാങ്ങി നല്‍കാനാണ് സംഘം തീരുമാനിച്ചത്.
Next Story




