കൊച്ചി: പ്രശസ്ത പ്ലാറ്റ്‌ഫോം ആയ ടെഡെക്‌സ് സ്പീക്കറും ഏരീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടറുമായ ലക്ഷ്മി അതുല്‍, താന്‍ ആദ്യമായി എഴുതിയ 'ആര്‍ക്കിടെക്റ്റ് ഓഫ് ഡ്രീംസ് ആന്‍ഡ് ലീഡര്‍ഷിപ്പ് ' എന്ന പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു. 2024 ജൂലൈ 9 ന് കൊച്ചിയിലെ അവന്യൂ റീജന്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച്, ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമായ സര്‍ സോഹന്‍ റോയ്, സംവിധായകന്‍ ബ്ലെസി, കേരള മെട്രോയുടെ മാനേജിംഗ് ഡയറക്ടറും മുന്‍ ഡിജിപിയുമായ ലോകനാഥ് ബെഹ്റ ഐപിഎസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശന കര്‍മ്മം നിര്‍വഹിക്കപ്പെട്ടത്.

വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള 'എഡ്യൂക്കേഷന്‍ & കരിയര്‍ ഡിസൈനിംഗ് കോഴ്സുകള്‍ ' പുതിയ തലമുറയ്ക്കായി രൂപകല്പന ചെയ്തുവരുന്ന പ്രമുഖ സ്ഥാപനമായ ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഐഎംആര്‍ഐ) നാളിതുവരെയുള്ള യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് കൂടിയായിരുന്നു ഈ ഈവന്റ്.

പ്രൊഫഷണല്‍ ബിസിനസ് രംഗത്ത് നേട്ടം കൈവരിച്ച വ്യക്തികള്‍ക്ക്, അവര്‍ നേടിയെടുത്ത അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ 'ഓണററി ഇന്‍ഡസ്ട്രിയല്‍ ഡോക്ടറേറ്റും' എഐഎംആര്‍ഐ നല്‍കി വരുന്നുണ്ട്. അത്തരത്തില്‍ 90 ലധികം ബിസിനസ് പ്രൊഫഷണലുകളെ ഇതിനകം തന്നെ ഈ അംഗീകാരം നല്‍കി ആദരിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ, പ്രൊഫഷണല്‍ മേഖലയില്‍ നിരന്തരമായ വളര്‍ച്ചയിലൂടെ മികച്ച നേട്ടം കൈവരിച്ച വ്യക്തികള്‍ക്ക്, അതിലേക്ക് നയിച്ച അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു 'പ്രൊഫഷണല്‍ ബയോഗ്രാഫി' രൂപകല്‍പ്പന ചെയ്യുവാന്‍ സഹായിക്കുന്ന ഒരു പദ്ധതിയും എഐഎംആര്‍ഐ ഇപ്പോള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ പുതിയ പദ്ധതിയുടെ ആദ്യ ഉത്പന്നം എന്ന നിലയ്ക്ക് കൂടിയാണ് ലക്ഷ്മി അതുല്‍ തന്റെ പുസ്തകം പ്രകാശനം ചെയ്തത്. പുതുതലമുറയിലെ പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ അനുഭവപരിചയം വളരെ കുറഞ്ഞ സമയം കൊണ്ട് ജീവചരിത്ര രൂപത്തിലാക്കുവാന്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സമാഹരണം, എഡിറ്റിംഗ്, ജീവചരിത്രം രൂപപ്പെടുത്തല്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രൊഫഷണല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു മികച്ച ഉത്പന്നം തയ്യാറാക്കി എടുക്കുവാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ക്ക് അങ്ങേയറ്റം പ്രചോദനം പകരുന്ന ഒരു മികച്ച പുസ്തകമാണ് ലക്ഷ്മി അതുലിന്റേത്. ഓസ്‌കാര്‍ അവാര്‍ഡ് കണ്‍സള്‍ട്ടന്‍സി ഡിവിഷനിലൂടെ ചലച്ചിത്ര വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍, വിവിധ ഇവന്റ് മാനേജ്മെന്റ് പ്രോജക്റ്റുകളിലെ പങ്കാളിത്തം എന്നിവയുള്‍പ്പെടെ അവരുടെ നേതൃഗുണവും സംരംഭകശേഷിയും കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകം കൂടിയാണ് ഇത്. പ്രൊഫഷണല്‍ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കപ്പുറം അവരുടെ സാമൂഹ്യ പ്രതിബദ്ധത, അക്കാദമിക്ക് രംഗത്ത് കൈവരിച്ച മികവുകള്‍, ജീവിതത്തെ പോസിറ്റീവായി മാറ്റിയെടുത്ത സമീപന രീതി എന്നിവയൊക്കെ പുതുതലമുറയ്ക്ക് ഒരു മികച്ച വഴികാട്ടിയാണ്. ഇതോടൊപ്പം സ്വന്തമായി മികച്ച തീരുമാനങ്ങള്‍ എടുക്കാനും ആര്‍ജ്ജവത്തോടെ നടപ്പാക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഒട്ടനേകം ഉദാഹരണങ്ങളും ഈ പുസ്തകത്തിലുണ്ട്.

ലക്ഷ്മി അതുലിനെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് മാത്രമല്ല, പുതിയ ലോകത്ത് തന്റേതായ സ്ഥാനം അടയാളപ്പെടുത്താന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഒരു വലിയ പ്രചോദനം ആയി മാറാനും ഈ ഇവന്റിന് സാധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

അരുണ്‍. സി.
+919539000535