- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു തിന്നു; പുലിയുടെ സാന്നിധ്യം എലിക്കോട് ആദിവാസി കോളനിക്ക് സമീപം
തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി സാന്നിധ്യം കണ്ടെത്തിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നു. നേരത്തെയും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടായിരുന്നു. പുലിയുടെ സാന്നിധ്യമുണ്ടായതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. വിവരം അറിഞ്ഞ് പ്രദേശത്ത് വനം വകുപ്പ് ജീവനക്കാർ പരിശോധന നടത്തി. ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്.
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ ചെയ്യാൻ പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് ടാപ്പിങ് തൊഴിലാളികൾ പറയുന്നു. കൂട് ഉൾപ്പടെ സ്ഥാപിച്ച് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മറുനാടന് ഡെസ്ക്
Next Story