കണ്ണൂർ: തളിപ്പറമ്പ് മേഖലയിൽ വയോധിക മാരായ സ്ത്രികളുടെ മാലപൊട്ടിക്കൽ കേസിൽ പ്രതി അന്നൂരിലെ പി.പി.ലിജീഷ് റിമാൻഡിൽ. രണ്ട് വയോധികമാരുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത മാലകൾ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു.

ആന്തൂരിലെ രാധയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത മൂന്നര പവൻ സ്വർണ മാലയും കഴിഞ്ഞ വർഷം ഒക്ടോബർ 20-ന് പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസ്സായ സ്ത്രീയുടെ കഴുത്തിൽ നിന്നും പൊട്ടിച്ച മൂന്നു പവൻ സ്വർണ മാലയും പയ്യന്നൂരിലെ ജൂവലറികളിൽ നിന്നുമാണ് പൊലീസ് കണ്ടെടുത്തത്.

നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയായ ലിജീഷിനെ ശനിയാഴ്‌ച്ചയാണ് തളിപ്പറമ്പ് ഡിവൈ.എസ്‌പി പി.ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ.പി ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.