- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അമ്മ മരിച്ചു; ഇടക്കാല ജാമ്യത്തിൽ ചടങ്ങുകൾ ചെയ്ത് ലിനീഷ്
കോഴിക്കോട്: പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അമ്മ മരിച്ചു. അമ്മയ്ക്ക് ആശുപത്രിയിലേക്കു ഭക്ഷണം കൊണ്ടുപോകാൻ വീട്ടിലെത്തിയപ്പോഴാണ് ഉള്ളിയേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ലിനീഷ് കുമാറിനെ വ്യാഴാഴ്ച രാത്രി 8.30ന് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തറ ചെങ്കുനിമ്മൽ കല്യാണി അമ്മ (82) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
20നു നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു എന്നതിന്റെ പേരിലാണു ലിനീഷിനെ കണ്ടാലറിയാവുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി പിടികൂടിയത്. രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മയ്ക്ക് ഇതറിഞ്ഞതോടെ അസ്വസ്ഥതയേറി. ഇന്നലെ 12 മണിയോടെ മരിക്കുകയും ചെയ്തു. അമ്മയ്ക്ക് പതിവായി മരുന്നും ഭക്ഷണവും നൽകിയിരുന്നത് ലിനീഷ് ആണ്. അക്കാര്യം പൊലീസിനോടു പറയുകയും ചെയ്തിരുന്നു. ഇടക്കാല ജാമ്യം ലഭിച്ചതിനെത്തുടർന്ന് ലിനീഷ് വീട്ടിലെത്തി കർമങ്ങളിൽ പങ്കെടുത്തു.



