- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെങ്ങല്ലൂരിൽ പാതയോരത്തു നിന്നും കാണാതായ ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ
തൊടുപുഴ: വെങ്ങല്ലൂരിൽ പാതയോരത്തുനിന്നും കാണാതായ ടാറ്റാ 2518 സി ബിഎസ് 3 ലോറി കോതമംഗലം നെല്ലിമറ്റം പുലിയൻപാറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ വാഹനം പൊളിക്കൽ കേന്ദ്രം നടത്തിപ്പുകാരൻ ഷാജഹാനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
റിക്കവറി വാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് ലോറി നെല്ലിമറ്റത്ത് എത്തിച്ചിട്ടുള്ളത്.ഇടതുഭാഗത്തെ രണ്ട് ടയറുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.റിക്കവറി വാഹനം ഉപയോഗിച്ച് ലോറി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ വാഹനം പൊളിക്കൽ കേന്ദ്രം നടത്തിപ്പുകാരൻ കുടുങ്ങിയത്. കേസ് നടപടികളെത്തുടർന്ന് വാഹനം കുറച്ചുവർഷങ്ങളായി ഓടിച്ചിരുന്നില്ല. ഇന്നലെ വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച് തൊടുപുഴ പൊലീസിൽ പരാതി എത്തുന്നത്.
വാഹനത്തിന്റെ രജിസ്ട്രേഡ് ഓണർ മരണപ്പെട്ടിരുന്നു.പിന്നാലെ വാഹനത്തിന്റെ ഉടസ്ഥാവകാശം ഇയാളുടെ മകളുടെ പേരിലേയ്ക്ക് മാറ്റിയിരുന്നു.വണ്ടി പൊളിച്ചുവിൽക്കൽ സംഘമാണ് ലോറി ലോറി കടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ചെളി നിറഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ വാഹനം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാതെവരികയും കടത്തൽ സംഘം വാഹനം ഇവിടെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നെന്നുമാണ് പൊലീസ് അനുമാനം. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.