- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു; കാർ കയറ്റി വന്ന ലോറി ആക്കുളം പാലത്തിന്റെ കൈവരിയിൽ ഇടിച്ചു; കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളം പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു. കാർ കയറ്റി വന്ന ലോറി പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
അപകടത്തെ തുടർന്ന് കായലിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനെത്തുടർന്ന് ബൈപ്പാസിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ലോറി പാലത്തിൽ നിന്ന് മാറ്റാനുള്ള ശ്രമം അഗ്‌നിരക്ഷാ സേന തുടരുകയാണ്.
Next Story