- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിയാരവം ഒഴിഞ്ഞു; ആരാധക സംഘം ആവേശത്തോടെ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും നീക്കം ചെയ്യണം; അഭ്യർത്ഥനയുമായി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോൾ ആരവം കഴിഞ്ഞതോടെ കേരളത്തിലെ തെരുവുകളിൽ ഫാൻസുകാർ ഉയർത്തിയ എല്ലാ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. കളിയാരവം ഒഴിഞ്ഞു; ബോർഡുകൾ ഇനി ആവേശത്തോടെ നീക്കാം -എന്ന ബോർഡ് സഹിതം എഫ് ബി പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രിയപ്പെട്ടവരെ,
അതിഗംഭീരമായ ഒരു ലോകകപ്പ് നമ്മളെല്ലാം ചേർന്ന് ആഘോഷിച്ചു. ഖത്തറിലെ ആരവം ഒഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തെരുവുകളിൽ ആരാധകസംഘം ഉയർത്തിയ എല്ലാ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ലോകകപ്പ് ആവേശത്തിൽ പങ്കുചേരുകയും അത് ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ, ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു


