- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാർ കോഴ ആരോപണത്തിന്റെ മുന ഒരു ദിവസം കൊണ്ട് ഒടിഞ്ഞു: എം ബി രാജേഷ്
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിന്റെ മുന ഒരു ദിവസം കൊണ്ട് ഒടിഞ്ഞെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. സർക്കാർ അന്വേഷണം പ്രഖ്യാപിക്കില്ലെന്നാണ് പ്രതിപക്ഷം കരുതിയത്. പ്രതിപക്ഷത്തിന് ഇത്തവണ ലഭിച്ചത് തുരുമ്പിച്ച ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ വോട്ട് കൊണ്ട് ബിജെപി കേരളത്തിൽ ജയിക്കില്ല. 2004ന് സമാനമായ എക്‌സിറ്റ് പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. എക്‌സിറ്റ് പോൾ പറഞ്ഞതും വാജ്‌പേയ് പ്രവചിച്ചതും എൻ.ഡി.എ വീണ്ടും വരും എന്നായിരുന്നു. എന്നാൽ അതിന് വിപരീതമായാണ് അന്ന് സംഭവിച്ചത്. സാധാരണ നിലയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നതെങ്കിൽ 2004 ആവർത്തിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.
Next Story