- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്കെതിരെ തെറിപ്രയോഗവുമായി എം എം മണി എംഎൽഎ
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തെറിവിളിയുമായി സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം.മണി. ഭൂനിയമഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കാത്ത ഗവർണർ നാറിയെന്നായിരുന്നു എംഎം മണിയുടെ പരാമർശം. ഇടതുമുന്നണി കട്ടപ്പനയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ഗവർണർക്കെതിരെയുള്ള മണിയുടെ തെറിപ്രയോഗം.
9ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്താനിരിക്കുകയാണ്. അന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ജില്ലയിലെത്തും. ഗവർണറെത്തുന്ന ദിവസം ജില്ല പ്രവർത്തിക്കാതിരുന്നാൽ പോരേയെന്നും അക്കാര്യം എൽഡിഎഫ് ആലോചിക്കണമെന്നും മണി പറഞ്ഞു.
'ഒമ്പതാം തീയതിയിലെ പരിപാടിയിൽ പ്രസംഗിക്കാൻ ഇടത് മുന്നണി നേതാക്കളാരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവർണർ. ഗവർണറെപിടിച്ച് ഇവിടെ കൊണ്ടുവന്ന് പൊന്നുകൊണ്ട് പുളിശേരി വച്ച് ഊട്ടുകയാണ് വ്യാപാരികളെന്നും എംഎം മണി ആക്ഷേപിച്ചു.