- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ല; നിരോധനത്തിന്റെ അനന്തരഫലമായി വർഗീയത കൂടുതൽ ശക്തിപ്പെടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

X
കാട്ടാക്കട: എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. നിരോധനം കൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാകില്ല. നിരോധനത്തിന്റെ അനന്തരഫലമായി വർഗീയത കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയത ആളിക്കത്തിക്കേണ്ടത് ആർഎസ്എസിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയിൽ സിഐടിയു ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയ്ക്ക് എതിരായും ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയ്ക്ക് എതിരായും പറയുന്നു. രണ്ടു വിഭാഗവും ആക്രമിക്കുന്നത് കേരള സർക്കാരിനെയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Next Story


