കണ്ണൂർ: ആറുമാസം മുൻപ് തുറന്നു കൊടുത്ത തലശ്ശേരി- മാഹി ബൈപ്പാസ് റോഡിൽ വാഹനാപകട പരമ്പര.ശനിയാഴ്‌ച്ച രാവിലെയുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ ജീവൻപൊലിഞ്ഞു. പള്ളൂർ സ്വദേശി മുത്തുവാണ് (70)മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ ശനിയാഴ്‌ച്ചരാവിലെയാണ് അപകടമുണ്ടായത്.

ബൈപ്പാസിൽ നിന്ന് സർവീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ തലശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ സംഭവത്തിനു ശേഷം മണിക്കൂറിനുള്ളിൽ മറ്റൊരു കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മാഹി ഭാഗത്ത് നിന്നെത്തിയ കാറിടിച്ച് സ്‌കൂട്ടർ മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. അശാസ്ത്രീയ സിഗ്നലാണ് അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ശനിാഴ്‌ച്ച ഉച്ചയ്ക്ക്മുൻപായി രണ്ട് അപകടങ്ങളാണ് പള്ളൂർ സിഗ്നലിൽ ഇന്ന് നടന്നത്. രാവിലെ ആറ് മണിക്കാണ് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ പള്ളൂർ സ്വദേശി മുത്തു അപകടത്തിൽ മരിച്ചു. ബൈപ്പാസിൽ നിന്ന് സർവീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ അപകടം സംഭവിച്ച് രണ്ട് മണിക്കൂറിനകം മറ്റൊരു അപകടം നടക്കുന്നത്.

നാലു ദിവസം മുൻപ് ഈസ്്റ്റ് പള്ളൂരിൽ സിഗ്നൽ ലൈനിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരാൾ മരിച്ചിരുന്നു. മംഗ്ളൂരിൽ നിന്നും വരികയായിരുന്ന ആലപ്പുഴ സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും പരുക്കേറ്റു. പൊലിസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് അപകടത്തിൽപ്പെട്ട കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

അതിവേഗം വാഹനങ്ങൾ ചീറിപ്പായുന്ന ബൈപ്പാസിൽ സിഗ്നൽ ലൈറ്റ് പെട്ടെന്നു കാണുന്നത് ഡ്രൈവർമാരിൽ ആശങ്കയുണ്ടാക്കുന്നതെന്നാണ് അപകടമുണ്ടാക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. അശാസ്ത്രീയ സിഗ്നൽ സംവിധാനം അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ടോൾ പിരിവിനുള്ള ആവേശം സർവീസ് റോഡൊരുക്കാനോ തെരുവുവിളക്കുകൾ സ്ഥാപിക്കാനോ ഉണ്ടായില്ലെന്നും സിഗ്നലിലെ കൈവിട്ട ഡ്രൈവിങ്ങും ദുരന്തം ക്ഷണിച്ചുവരുത്തുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.