- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൊറോയിനുമായി തലശേരി സ്വദേശികളായ രണ്ടു പേർ ന്യൂമാഹിയിൽ വാഹനപരിശോധനയിൽ അറസ്റ്റിൽ; അകത്തായത് സിറാജും അർഷാദും; മുമ്പും മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികൾ
കണ്ണൂർ: കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട.അതിമാരക മയക്കുമരുന്നായ ഹെറോയിനുമായി രണ്ടു പേർ വാഹനപരിശോധനയ്ക്കിടെ മാഹി പാലത്തിൽ പിടിയിലായി. മാഹിയിൽ പിടിയിലായി.
ന്യുമാഹി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ തിങ്കളാഴ്ച്ച രാത്രി മാഹി പാലത്തിൽ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49) തലശ്ശേരി ഒ.വി.റോഡ് സ്വദേശി അർഷാദ് (34) എന്നിവർ ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്,ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ എൻ.ഡി. എസ് ആക്റ്റു പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ മാഹി കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. നേരത്തെ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളാണ് അറസ്റ്റിലായവർ,
വിദ്യാർത്ഥികൾക്കും മറ്റും എം.ഡി.എം. എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽപന ചെയ്തതിന്റെ പേരിൽ കഴിഞ്ഞ മാസം ഇവരുടെ കൂട്ടാളികളായ മൂന്ന് പേരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49) തലശ്ശേരി ഒ.വി.റോഡ് സ്വദേശി അർഷാദ് (34) എന്നിവർ ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മാഹി എസ്ഐ പി.പ്രദീപ്, എ എസ്ഐമാരായ കിഷോർ കുമാർ , സുനിൽകുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ വിനീഷ് , വിനിദേഷ്,ശ്രീജേഷ്, റിജേഷ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലൂടെയുള്ള ലഹരിക്കടത്തിനെതിരെ പൊലിസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. രാത്രികാല പെട്രാളിങും നടത്തുന്നുണ്ട്. ഇതിനു പുറമേ ന്യൂമാഹി ചെക്ക് പോസ്റ്റിൽ എക്സൈസും വാഹനപരിശോധന നടത്തിവരുന്നുണ്ട്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘം ഡാൻസെഫുംമയക്കുമരുന്ന് വേട്ടയിൽ സജീവമായിപ്രവർത്തിക്കുന്നുണ്ട്.
ഇതിനു പുറമേ മയക്കുമരുന്ന് വിൽപനക്കാരെ കണ്ടെത്തുന്നതിനായി ഷാഡോ പൊലിസും പ്രവർത്തിക്കുന്നുണ്ട്. ഓണം അടുത്തിരിക്കവെ കർണാടക അതിർത്തിയിലൂടെയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ അതീവജാഗ്രതയിലാണ് പൊലിസും എക്സൈസും.