തൃശൂർ: കുടുംബവഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു. തൃശൂർ മാളയിലാണ് സംഭവം. വടമ സ്വദേശി വലിയകത്ത് ഷൈലജ (52) ആണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപതോടെയാണ് സംഭവം. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

ഹാദിലിന് മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വെട്ടേറ്റതിനു പിന്നാലെ ശൈലജയെ അയൽവാസികൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.