- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പള അനോമലി പരിഹരിച്ചു; കുടിശിക സംബന്ധിച്ച കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലെ അനോമലി പരിഹരിച്ച് ഉത്തരവായി. കുടിശിക സംബന്ധിച്ച കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ 11-ാം ശമ്പള പരിഷ്‌ക്കരണ ഉത്തരവനുസരിച്ചുള്ള സ്‌കെയിലുകളാണ് പുതിയതായി അംഗീകരിച്ചത്. 2019 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യവും ശമ്പള പരിഷ്‌ക്കരണത്തിനുണ്ട്.
ഓരോ ഗ്രേഡിലുള്ള ശമ്പള സ്‌കെയിലുകളിൽ കാതലായ മാറ്റം വന്നതിനാൽ സമയബന്ധിത ഹയർ ഗ്രേഡ് സ്‌കെയിലുകളിലും ഭേദഗതി വരുത്തി. ഗ്രേഡ് വൺ തസ്തികയിലെ മേൽശാന്തിയുടെ സ്‌കെയിൽ 8990-13270 ആയിരുന്നത് 36750-69850 ആയി പരിഷ്‌ക്കരിച്ചു. വെളിച്ചപ്പാടിന് 4510-6230 എന്നതിൽ നിന്ന് 21300- 32500 ലേക്ക് ഉയരും .
ഗ്രേഡ് നാലിൽ മേൽശാന്തിയുടെ സ്‌കെയിൽ 2500- 4300 ൽ നിന്ന് 13800-24900 ആയും വെളിച്ചപ്പാടിന് 2050-3000 എന്നതിൽ നിന്ന് 11700-20100 എന്നതിലേക്കും ഉയരും. മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദീർഘകാലമായ ആവശ്യമാണ് ഈ ഉത്തരവിലൂടെ പരിഹരിക്കാനായതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
മറുനാടന് ഡെസ്ക്