കുവൈത്ത്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. ലുലു എക്സ്ചേഞ്ച് സെന്ററിൽ കസ്റ്റമർ കെയർ മാനേജറായിരുന്ന അനു ഏബൽ(34) ആണ് മരിച്ചത്. ഷാരോൺ ചർച്ച് കുവൈത്ത് സഭാംഗമായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഫർവാനിയ ദജീജിലുള്ള ജോലി സ്ഥലത്തു നിന്ന് അബ്ബാസിയായിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ഫർവാനിയ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഭർത്താവ് കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബൽ കോട്ടേജിൽ ഏബൽ രാജൻ. മകൻ ഹാരോൺ ഏബൽ, കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ അലക്സ് കുട്ടി കെ. - ജോളികുട്ടി ദമ്പതികളുടെ മകളാണ്.സഹോദരി അഞ്ജു ബിജു (നഴ്സ് കുവൈത്ത്). സംസ്‌കാരം പിന്നീട്.