- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ നെഞ്ചുവേദന; മലയാളി യുവാവ് യുഎഇയിൽ മരിച്ചു

X
മലയാളി യുവാവ്
ദുബായ്: മലയാളി യുവാവ് യുഎഇയിൽ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ ഷാനിദ് എന്ന യുവാവാണ് ദുബൈയിൽ മരിച്ചത്. ദുബൈ അൽ-കൂസ് 2ൽ ഗ്രോസറി ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. 24 വയസാണ്.
ജോലി കഴിഞ്ഞു റൂമിൽ മടങ്ങി എത്തിയ ഷാനിദിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് നിഗമനം. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്.
Next Story


