- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തർക്കം കശപിശ; വയോധികൻ മരിച്ച കേസിൽ അയൽവാസി അറസ്റ്റിൽ
ആലുവ: വൃദ്ധൻ മരണപ്പെട്ട കേസിൽ അയൽവാസി അറസ്റ്റിൽ. കീഴ്മാട് റേഷൻകട ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര വെള്ളാരപ്പള്ളി പുന്നേത്ത്പറമ്പിൽ വീട്ടിൽ വിജു (42) വിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
മകനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച പീറ്ററിനെ വിജു ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിജുവും മരണമടഞ്ഞയാളുടെ മകനായ ബിനോയിയും റേഷൻകട ഭാഗത്തുള്ള വാടക വീടിന്റെ രണ്ട് ഭാഗങ്ങളിലായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
വിജു പടക്കം പൊട്ടിച്ചത് ബിനോയ് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ വീട്ട് മുറ്റത്ത് വെച്ച് ബിനോയിയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ബിനോയിയുടെ വൃദ്ധ പിതാവ് പീറ്ററിനെ തലയ്ക്ക് പിടിച്ച് തള്ളി. തുടർന്ന് ചുമരിൽ തലയടിച്ച് വീണ ഗുരുതര പരിക്കേറ്റ പീറ്ററെ ആശുപത്രിയിൽ എത്തിച്ച സമയം മരണപ്പെടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ പി.ജെ. നോബിൾ, എസ്. ഐ സുധീർ, എഎസ്ഐ ജമാൽ, എസ്.സി.പി.ഒ മാരായ ബിനീഷ്, ഷെബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.