- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന് പറഞ്ഞ് മർദ്ദനം
കൊല്ലം: വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി പിടിയിൽ. കുലശേഖരപുരം, പുന്നകുളം കുറവൻ തറ കിഴക്കതിൽ മുഹമ്മദ് ആഷിഖ് (27) ആണ് പിടിയിലായത്. ഫോണ് വിളിച്ചാൽ എടുക്കില്ല എന്നാരോപിച്ച് വീട്ടിൽ എത്തിയ യുവാവിനെ പ്രതി മാരകായുധം കൊണ്ട് അക്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് യുവാവ് ആഷിഖിന്റെ വീട്ടിലെത്തിയത്. പിന്നാലെ പ്രതി ഇയാളെ ഇരുകൈകൾ കൊണ്ട് മർദിച്ചു. തുടർന്ന് കമ്പി കൊണ്ട് നിർമ്മിച്ച മാരകായുധം കൊണ്ട് യുവാവിന്റെ മുതുകത്തും കൈയിലും അടിക്കുകയുമായിരുന്നു. യുവാവ് നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി ക്രമിനൽ കേസുകൾ നിലവിലുണ്ട്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷെമീർ, ഷിജു, ഷാജിമോൻ, സജികുമാർ സി.പി.ഓ മാരായ ഷിഹാബ്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.